Your Image Description Your Image Description

സൂര്യന്റെ ഇരട്ട സഹോദരനെ തേടി ശാസ്ത്രലോകം. നമ്മുടെ ​ഗാലക്സിയിലെ മിക്ക നക്ഷത്രങ്ങളും ജോഡികളായാണ് പൊതുവെ കാണപ്പെടുന്നത്. എന്നാൽ നമ്മുടെ സൂര്യന് ഇത് പോലൊരു കൂട്ട് ഉണ്ടോ എന്നാണ് ഇപ്പോൾ ശാസ്ത്ര ലോകം സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു കാലത്ത് സൂര്യനും അത്തരത്തിലൊരു കൂട്ടുണ്ടായിരുന്നു എന്ന നി​ഗമനത്തിലാണ് ശാസ്ത്ര ലോകം എത്തിയിരിക്കുന്നത്. സൂര്യൻ ഉൾപ്പെടെ മിക്ക നക്ഷത്രങ്ങളും ഒരു ബൈനറി നക്ഷത്രങ്ങളായിട്ടാണ് ജനിച്ചതെന്ന ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ, അങ്ങനെയെങ്കിൽ സൂര്യനും ഒരു സഹോദര നക്ഷത്രം ഉണ്ടായിരുന്നിരിക്കില്ലേ എന്ന ജിഞ്ജാസ സൃഷ്ടിച്ചു. അങ്ങനെയൊരു സഹോദര നക്ഷത്രം സൂര്യനുണ്ടായിരുന്നുവെന്നും എന്നാൽ വർഷങ്ങൾക്ക് ശേഷം അത് അപ്രത്യക്ഷമായി എന്നുമാണ് ഇപ്പോഴത്തെ കണ്ടെത്തൽ.


സൂര്യനൊപ്പം അങ്ങനെയൊരു ജോഡി നക്ഷത്രം ഇപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ അതിന്റെ ഗുരുത്വാകർഷണം ഭൂമിയുടെയും മറ്റ് ഗ്രഹങ്ങളുടെയും ഭ്രമണപഥത്തെ തടസ്സപ്പെടുത്തുകയും, ഭൂമിയെ കഠിനമായ ചൂടിൽ നിന്ന് കൊടും തണുപ്പിലേക്ക് നയിക്കുകയും, ഭൂമി വാസ യോ​ഗ്യമല്ലാതായി തീരുകയും ചെയ്യുമായിരുന്നേനെ.2017-ൽ, കാനഡയിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയിലെ ജ്യോതി ശാസ്ത്രജ്ഞയായ സാറാ സദവോയ്, പെർസിയസ് മോളിക്യുലാർ ക്ലൗഡിൻ്റെ റേഡിയോ സർവേയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തിൽ ജോഡികളായാണ് നക്ഷത്രങ്ങളെല്ലാം രൂപം കൊള്ളുന്നതെന്ന നി​ഗമനത്തിൽ എത്തിയിരുന്നു.ഒരു നക്ഷത്രത്തിൽ നിന്നും വിഘടിച്ചാണ് ഇത്തരത്തിൽ ജോഡി നക്ഷത്രങ്ങൾ ഉണ്ടാകുന്നത്. നക്ഷത്രങ്ങൾ തമ്മിലുള്ള അകലത്തെ സ്വാധീനിച്ചാണ് അവയുടെ നിലനിൽപ്പ്.

അടുത്തിടെ സൂര്യനോട് സാമ്യമുള്ള HD 186302 എന്ന നക്ഷത്രത്തിൻ്റെ കണ്ടെത്തൽ ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ ആകാംഷ ഉണ്ടാക്കിയിരിക്കുകയാണ്. ഈ നക്ഷത്രം നമ്മുടെ സൂര്യൻ്റെ നഷ്ടപ്പെട്ട ഇരട്ടയാണോ എന്നാണ് ഇപ്പോൾ ശാസ്ത്ര ലോകം അന്വേഷിക്കുന്നത്.ഇതിന്റെ ഉത്തരങ്ങൾക്കായുള്ള അന്വേഷണം ശാസ്ത്രജ്ഞരെയും ബഹിരാകാശ പ്രേമികളെയും ഒരേപോലെ ആവേശത്തിലാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *