Your Image Description Your Image Description

പൈത്തൺ ബിവിറ്റാറ്റസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ബർമീസ് പെരുമ്പാമ്പുകൾ ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പുകളിലൊന്നാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ മഴക്കാടുകളാണ് ബർമീസ് പെരുമ്പാമ്പുകളുടെ ജന്മദേശം. ഇരുപതാം നൂറ്റാണ്ടിൽ യുഎസിൽ ചില ആളുകൾക്ക് അസാധാരണമായ ഓമന മൃഗങ്ങളെ വളർത്തുന്ന ശീലമുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു പാമ്പുകൾ. അത്തരത്തിൽ ആളുകൾക്ക് വളർത്താനും പ്രദർശിപ്പിക്കാനുമായി തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തതായിരുന്നു ബർമീസ് പെരുമ്പാമ്പുകൾ. എന്നാൽ പിന്നീട് സംഭവിച്ചത് സ്വപനത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു.

ചെറിയ പാമ്പുകൾ എന്ന് വിചാരിച്ച പലരും വീടുകളിൽ വളർത്തിയിരുന്ന ബർമീസ് പാമ്പുകളാവട്ടെ വളർന്നപ്പോൾ പത്തു മുതൽ പതിനഞ്ച് വരെ നീളവും 90 കിലോ വരെ തൂക്കവുമുള്ളവയായി കാണപ്പെട്ടു. ഇവയെ പരിപാലിക്കുന്നത് ആളുകൾക്ക് അസാധ്യമായിത്തുടങ്ങി. അന്ന് പ്രശ്നപരിഹാരമായി ഫ്ളോറിഡക്കാർ കണ്ടെത്തിയ വഴിയാവട്ടെ ഫ്ലോറിഡ എവർഗ്ലേഡ്‌സിലേക്ക് ഇവയെ തുറന്ന് വിടുകയെന്നതായിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ വഷളായി. പാമ്പുകൾ വ്യാപകമായി പെറ്റുപെരുകുകയും ഇവയുടെ അനിയന്ത്രിതമായ വർധന കാരണം തദ്ദേശീയ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി നേരിടുകയും. സ്ഥലത്തെ പല സസ്തനികളുടെ എണ്ണത്തിൽ കുറവ് വരികയും ചെയ്തു. യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ടുകൾ പറയുന്നു. 1997 മുതൽ റാക്കൂണുകളുടെ എണ്ണത്തിൽ 99.3 ശതമാനം കുറവാണ് പഠനത്തിൽ കണ്ടെത്തിയത്. അത് പോലെ തന്നെ ഓപ്പോസം, ബോബ്കാറ്റ്, ചതുപ്പ് മുയലുകൾ, കോട്ടൺ ടെയിൽ മുയലുകൾ, കുറുക്കന്മാർ തുടങ്ങിയ ചെറു ജീവികളുടെ വംശനാശത്തിന് തന്നെ ഇവ കാരണമാകുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇവയിൽ പലതും ഇന്ന് പ്രദേശത്ത് അവശേഷിക്കുന്നില്ലെന്നും പഠനം പറയുന്നു.

സമീപ കാലത്ത് ഒരു ബർമീസ് പെരുമ്പാമ്പ് പൂർണ്ണ വളർച്ചയെത്തിയ ഒരു മാനിനെ വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുഎസിലെ ഫ്ലോറിഡയിലായിരുന്നു സംഭവം. പെരുമ്പാമ്പിനെ കണ്ടെത്തുമ്പോൾ അത് ഏതാണ്ട് 35 കിലോയോളം ഭാരം വരുന്ന മാനിനെ ഏതാണ്ട് പൂർണ്ണമായും വിഴുങ്ങിയ നിലയിലായിരുന്നു. ആളുകൾ പെരുമ്പാമ്പിനെ സമീപത്തെ എത്തുമ്പോൾ അത് മാനിനെ പൂർണ്ണമായും വിഴുങ്ങാനുള്ള ശ്രമത്തിലായിരുന്നു. അവശേഷിച്ച ചെറിയ ഭാരം വിഴുങ്ങാനായി പെരുമ്പാമ്പ് ഏതാണ്ട് അരമണിക്കൂറോളം സമയമെടുത്തെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് ഓൺലി ഇൻ ഫ്ലോറിഡ എന്ന ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു. ഏതാണ്ട് 15 അടി നീളമുള്ള പെൺപെരുമ്പാമ്പാണ് മാനിനെ വിഴുങ്ങാൻ ശ്രമിച്ചതെന്ന് വീഡിയോയിൽ പറയുന്നു.

ഗവേഷകർ പറയുന്നതനുസരിച്ച് ബർമീസ് പെരുമ്പാമ്പുകൾക്ക് വലിയ ഇരകളെ ഭക്ഷിക്കാൻ കഴിയും. അവയുടെ സവിശേഷമായ വായയുടെ ഘടനയാണ് ഇത്തരത്തിൽ പൂർണ്ണ വളർച്ചയെത്തിയ മുതലകളെയും മാനുകളെയുമെല്ലാം വിഴുങ്ങാൻ സഹായിക്കുന്നത്. ഇവയുടെ താഴത്തെ താടിയെല്ല് മുൻവശത്ത് സംയോജിപ്പിച്ചിട്ടില്ല, ഇത് താടിയെല്ലുകൾ വിശാലമായി നീട്ടാൻ അനുവദിക്കുന്നു. അവയുടെ ചർമ്മം വളരെ മൃദുവും വളരെ നീണ്ടുകിടക്കുന്നതുമാണ്, ഇത് അവയുടെ വിടവിൻ്റെ പകുതിയിലധികം ചുറ്റളവ് വരും, ഇത് മറ്റ് സമാന വലുപ്പത്തിലുള്ള പാമ്പുകളെ അപേക്ഷിച്ച് ആറിരട്ടി വലിപ്പമുള്ള ഇരയെ തിന്നാൻ താഴത്തെ താടിയെല്ല് മുൻവശത്ത് സംയോജിപ്പിച്ചിട്ടില്ല, ഇത് താടിയെല്ലുകൾ വിശാലമായി നീട്ടാൻ അനുവദിക്കുന്നു. അവയുടെ ചർമ്മം വളരെ മൃദുവും വളരെ നീണ്ടുകിടക്കുന്നതുമാണ്, ഇത് അവയുടെ വിടവിൻ്റെ പകുതിയിലധികം ചുറ്റളവ് വരും, ഇത് മറ്റ് സമാന വലുപ്പത്തിലുള്ള പാമ്പുകളെ അപേക്ഷിച്ച് ആറിരട്ടി വലിപ്പമുള്ള ഇരയെ തിന്നാൻ ബർമീസ് പെരുമ്പാമ്പുകളെ അനുവദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *