Your Image Description Your Image Description

കൊച്ചി: സ്‌കൂട്ടർ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് 20 ലക്ഷം രൂപ കവർന്നു. വികെഡി വെജിറ്റബിൾസ് മാനേജർ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്.

കാലടിയിൽ വെച്ച് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. പച്ചക്കറി കടയിൽ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്നു തങ്കച്ചൻ. പോകുന്ന വഴിയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പണവുമായി കടന്നുകളഞ്ഞത്.
കണ്ണിലേക്ക് സ്പ്രേയടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമണം. തങ്കച്ചൻ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കച്ചൻ കടയുടമയുടെ വീട്ടിലേക്ക് പണം കൊണ്ടുപോവാറുണ്ട് എന്ന് കൃത്യമായി അറിയാവുന്നരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളുൾപ്പടെ പോലീസ് ശേഖരിച്ചുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *