Your Image Description Your Image Description

കണ്ണൂർ: എടിഎം കുത്തിത്തുറക്കാൻ ഹെൽമെറ്റും ധരിച്ച് തൂമ്പയുമായി എത്തിയ യുവാവിനെ പോലീസ് പിടികൂടി. പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎം കൗണ്ടർ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചയാളാണ് പൊലീസ് പിടിയിലായത്. എടിഎമ്മിലെ സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ക്രിസ്മസ് ദിവസം രാത്രിയിലായിരുന്നു സംഭവം.

ഹെൽമറ്റ് ധരിച്ച് മുഖം മറച്ചെത്തിയ യുവാവ് തൂമ്പ ഉപയോ​ഗിച്ച് എടിഎമ്മിന്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഇയാൾ പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കണ്ട അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ വിനീതിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ചയോടെ പ്രതിയെ പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *