Your Image Description Your Image Description

കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്ക്ക് എതിരെ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസമാണ് ക്രിസ്മസ് ട്രീക്ക് മുമ്പിൽ കുടുംബത്തോടൊപ്പമുള്ള ചിത്രം സലാ പങ്കുവെച്ചത്. ക്രിസ്മസ് ആശംസകള്‍ അറിയിച്ചു കൊണ്ട് ഭാര്യയ്ക്കും പെണ്മക്കള്‍ക്കും ഒപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം ചിത്രങ്ങള്‍ സലാ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ശക്തമായ സൈബർ ആക്രമണങ്ങളാണ് സലായുടെ പേജിൽ വരുന്നത്. നിങ്ങള്‍ എന്നെ നിരാശപ്പെടുത്തി സഹോദരാ എന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. മോശം കമന്റ് ഇടുന്നവരും ആഘോഷത്തെ കുറ്റപ്പെടുത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചിത്രം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകളും തുടർച്ചയായി വരുന്നുണ്ട്.

എന്നാൽ, സലായെ അനുകൂലിച്ചുള്ള ആരാധകരുടെ കമന്റുകളും വന്നിട്ടുണ്ട്. ക്രിസ്മസ് ആശംസകള്‍, ഈ വിഡ്ഢികളെ അവഗണിക്കുക, നിങ്ങള്‍ക്കും കുടുംബത്തിനും നല്ല ഒരു അവധിക്കാലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു – ഒരാള്‍ കുറിച്ചു. ലിവര്‍പൂളിന്റെ സൂപ്പർ താരമാണ് മുഹമ്മദ് സല.

Leave a Reply

Your email address will not be published. Required fields are marked *