Your Image Description Your Image Description

ഹവായി: എയർപോർട്ടിൽ ചക്രത്തിനിടയിൽ മൃതദേഹവുമായി വിമാനം ലാൻ‍ഡിം​ഗ് നടത്തി. ഹവായി ചിക്കാഗോയിലെ ഒ’ഹെയർ എയർപോർട്ടിൽ നിന്ന് എത്തിയ യുണൈറ്റഡ് ഫ്ലൈറ്റ് 202 വിമാനത്തിൻ്റെ പ്രധാന ലാൻഡിംഗ് ഗിയറുകളിലൊന്നിൻ്റെ ചക്രത്തിനിടയിലാണ് മൃതദേഹം കണ്ടത്.

അതേസമയം എങ്ങനെ ഈ വ്യക്തി ചക്രത്തിന് അടിയിലെത്തി എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് യുണൈറ്റഡ് എയർലൈൻസ് വക്താവ് പറഞ്ഞു. മരണപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.നിയമവിരുദ്ധമായി യാത്ര ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഭാ​ഗമായി പലരും ചക്രത്തിനിടയിൽ ഒളിക്കാറുണ്ട്. എന്നാൽ ഇത് വളരെ അപകടം നിറഞ്ഞതാണ്. ഈ രീതി പരീക്ഷിക്കുന്ന 77 ശതമാനത്തിലധികം വ്യക്തികളും അതിജീവിക്കുന്നില്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *