Your Image Description Your Image Description

ഹരിപ്പാട് : ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബു ജീവനൊടുക്കിയ സംഭവത്തിലാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെ (49) പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹ​ത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. നവംബർ 11നാണ് ബാബു ആത്മ​ഹത്യ ചെയ്തത്. ഇതിന് പിന്നാലെ സിന്ധുവിനെതിരെ ബാബുവിന്റെ കുടുംബം പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

സിന്ധുവിൻറെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിൻറെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

അന്വേഷണം തൃപ്തികരമല്ല എന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി കുടുബം പരാതി നൽകുകയും ചെയ്തു. ഇതിനുശേഷമാണ് പൊലീസിൻറെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *