Your Image Description Your Image Description

തൃ​ശൂ​ര്‍: വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അറസ്റ്റിൽ. ആസാം സ്വ​ദേ​ശി ജി​ഹി​റു​ള്‍ ഇ​സ്ലാം (24) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ല്ലൂ​ർ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​ര​വി​മം​ഗ​ലം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം, ഇ​ര​വി​മം​ഗ​ലം മ​ച്ചി​ങ്ങ​ല്‍ ക്ഷേ​ത്രം, ഇ​ളം​തു​രു​ത്തി കൊ​ട്ടേ​ക്ക​ട്ട് പ​റ​മ്പി​ല്‍ കു​ടും​ബ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ‍​ർ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ മോഷണ പരമ്പരകൾ നടക്കുന്നത്.
ഒ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചത്. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *