Your Image Description Your Image Description

വിവാഹവാർഷിക ദിനത്തിൽ ഭാര്യ അമാൽ സൂഫിയയ്ക്കൊപ്പമുള്ള പോസ്റ്റ് പങ്കുവച്ച് ദുൽഖർ സൽമാൻ. പതിമൂന്നാം വിവാഹ വാർഷികമാണ് ഇരുവരും ആഘോഷിക്കുന്നത്. അമാലിനൊപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പം ദുൽഖർ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്. പിന്നാലെ നിരവധി പേരാണ് പ്രിയ ദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തിയത്.

‘പരസ്പരം ഭാര്യയും ഭർത്താവുമെന്ന് വിളിക്കാൻ ശീലമാക്കാൻ ശ്രമിച്ചത് മുതൽ, നിലവിൽ മറിയത്തിന്റെ പപ്പയും മമ്മയെന്നും പറയുന്നത് വരെയിലേക്ക് എത്തിനിൽക്കുകയാണ്. നമ്മൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. നമ്മുടെ ജീവിതം ഞാൻ യത്ര പോകാൻ ആ​ഗ്രഹിക്കുന്ന റോഡുകളുമായി സാമ്യമുള്ളതാണ്. വളവും തിരിവും കയറ്റവും ഇറക്കവും.. ചില വേളകളിൽ സ്പീഡ് ബ്രേക്കുകളും കുഴികളും ഉണ്ടാകാറുണ്ട്. എന്നാൽ ഇവയെല്ലാം ശരിയായ സമയങ്ങളിൽ മികച്ച കാഴ്ചകൾ സമ്മാനിക്കും. കോർത്തുപിടിക്കാൻ നിന്റെ കൈകൾ ഉള്ളിടത്തോളം എവിടെയും എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം. പതിമൂന്നാം വിവാഹവാർഷികാശംസകൾ’, എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. 2017ലാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുമ്പ് ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ലക്കി ഭാസ്കര്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി റിലീസ് ചെയ്തത്. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച ഈ തെലുങ്ക് ചിത്രം 100 കോടി കളക്ഷനും പിന്നിട്ട് മുന്നേറിയിരുന്നു. ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ദുല്‍ഖര്‍ ആയിരുന്നു.മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

Leave a Reply

Your email address will not be published. Required fields are marked *