Your Image Description Your Image Description

കാസര്‍കോട്: കാസര്‍കോട് അറസ്റ്റിലായ ബംഗ്ലാദേശ് പൗരനെ കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്. പ്രതി എം.ബി ഷാദ് ഷെയ്ഖ് “അൻസാറുള്ള ബംഗ്ലാ ടീമി”ൻ്റെ (എ.ബി.ടി ) സജീവ പ്രവർത്തകനാണെന്നും അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമാണെന്നും പൊലീസ് പറഞ്ഞു.

“സിലിഗുരി കോറിഡോർ” കേന്ദ്രീകരിച്ച് പ്രത്യേക രാജ്യം ഉണ്ടാക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. ഷാദ് ഷെയ്ഖ് 2018 മുതൽ കാസർകോട് ജില്ലയിലുണ്ടായിരുന്നു. ഉദുമ കേന്ദ്രീകരിച്ച് ഇയാൾ പ്രവർത്തിച്ചിരുന്നു. പ്രതി ഇന്ത്യയിലെത്തിയത് അൻസാറുള്ള ബംഗ്ലാ ടീം കമാൻഡർ ഫർഹാൻ ഇസ്രാക്കിൻ്റെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഷാദ് ഷെയ്ഖിന് ഉദുമ ബാങ്ക് ഓഫ് ബറോഡയിൽ 2018 മുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും കണ്ടെത്തിയതായി അന്വേഷണ സംഘം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *