Your Image Description Your Image Description

തൊടുപുഴ: പൊട്ടൻകാട് സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ചു സഹകരണ സംഘം റജിസ്ട്രാർക്കു പരാതി നൽകിയ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ബാങ്കിലെ ഇന്റേ്റേണൽ ഓഡിറ്ററായ കെ.ആർ.ഗീതയ്ക്കാണു ബാങ്ക് പ്രസിഡന്റ് സസ്പെൻഷൻ നോട്ടിസ് നൽകിയത്.

2013 മുതൽ ബാങ്കിൽ നടന്ന 38 ഗുരുതര ക്രമക്കേടുകളെക്കുറിച്ചു കഴിഞ്ഞ മാസം 22നാണു ഗീത പരാതി നൽകിയത്. ഇതെപ്പറ്റി അന്വേഷിക്കാൻ ഡപ്യൂട്ടി റജിസ്ട്രാറെ (ഇൻസ്പെക്ഷൻ സെൽ) ചുമതലപ്പെടുത്തിയതായി കഴിഞ്ഞ 30നു സഹകരണസംഘം അഡിഷനൽ തഹസിൽദാരുടെ കത്ത് ഗീതയ്ക്കു ലഭിച്ചിരുന്നു. എന്നാൽ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. ബാങ്കിലെ അറ്റകുറ്റപ്പണികളിൽ തട്ടിപ്പു നടത്തി, കംപ്യൂട്ടർ ഫിറ്റിങ്സ് വാങ്ങിയതിൽ അഴിമതി നടത്തി, സ്വയംസഹായ സംഘങ്ങൾക്ക് അനധികൃതമായി വായ്‌പകൾ നൽകി, സ്വർണപ്പണയ വായ്‌പകൾ കുടിശികയാകുമ്പോൾ ലേലത്തിനു വയ്ക്കാതെ വിൽപന നടത്തി തുടങ്ങിയ ആരോപണങ്ങളാണു ഗീതയുടെ പരാതിയിലുള്ളത്.

വർഷങ്ങളായി സിപിഎം ഭരിക്കുന്ന ബാങ്കിൻ്റെ ഭരണസമിതിയിൽ മുൻപ് 2 തവണ എം.എം.മണി എംഎൽഎ അംഗമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ഷൈലജ സുരേന്ദ്രനും ഭർത്താവ് പി.എ.സുരേന്ദ്രനും മുൻപ് പ്രസിഡന്റുമാരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *