Your Image Description Your Image Description

പാലക്കാട് : പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം.

ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. ആഘോഷങ്ങൾ ന​ട​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​അ​നി​ൽ​കു​മാ​ർ, ജി​ല്ലാ സം​യോ​ജ​ക് വി.​സു​ശാ​സ​ന​ൻ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ എ​ന്നി​വ​രെ​യാ​ണ് ചി​റ്റൂ൪ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​തർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *