Your Image Description Your Image Description

ചേര്‍ത്തല പൊലിമ കരപ്പുറം കാഴ്ചകള്‍-2024 നോട് അനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകളിലെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ സ്റ്റാളില്‍ പച്ചക്കറികളാല്‍ ഒരുക്കിയ താറാവ് കൗതുക കാഴ്ചയായി. ആലപ്പുഴ അരൂര്‍ സ്വദേശി നിജേഷ് ആണ് വെജിറ്റബിള്‍ കാര്‍വിങ്ങിലൂടെ മനോഹരമായ താറാവിനെ ഒരുക്കിയത്. താറാവ് മാത്രമല്ല മയില്‍, ദിനോസര്‍, മുതല, അരയന്നം തുടങ്ങി ഒട്ടേറെ ജീവജാലങ്ങള്‍ക്ക് നിജേഷ് പച്ചക്കറികളാല്‍ ജീവന്‍ നല്‍കുന്നുണ്ട്. പാവയ്ക്കയും മുരിങ്ങക്കയും തണ്ണിമത്തനും വെള്ളരിയും ഇളവനും ക്യാരറ്റും പച്ചമുളകുമെല്ലാം നിജേഷിന്റെ കൈകളിലൂടെ എത്തുമ്പോള്‍ ജീവന്‍ തുളുമ്പുന്ന പച്ചക്കറി ശില്‍പങ്ങളായി മാറും. കേരളത്തിലെ ഒട്ടുമിക്ക ഫ്‌ളവര്‍ ഷോകളിലും വെജിറ്റബിള്‍ കാര്‍വിങ്ങുമായി നിജേഷ് നിറസാന്നിധ്യമായിക്കഴിഞ്ഞു. ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ്. ടി പ്രമോട്ടറാണ് നിജേഷ്.

Leave a Reply

Your email address will not be published. Required fields are marked *