Your Image Description Your Image Description

വീണ്ടും കോടികൾ പൊടിപൊടിച്ചുള്ള വിവാഹ മാമാങ്കത്തിന് സാക്ഷിയാകാൻ ഒരു ലോകം. ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസും പ്രതിശ്രുതവധു ലോറൻ സാഞ്ചസും കൊളറാഡോയിലെ ആസ്പനില്‍ വിവാഹിതരാകാൻ ഒരുങ്ങുകയാണ്. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 600 മില്യൺ ഡോളർ ആണ് ചടങ്ങിന്റെ ചെലവ്. അതായത് 5000 കോടി രൂപയിലേറെ ചെലവ് വരുമെന്നർത്ഥം. വിന്റര്‍ വണ്ടര്‍ലാന്‍ഡ് തീമില്‍ ആണ് വിവാഹം.

2023 മേയിൽ വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾ, തങ്ങളുടെ വിവാഹ വേദിയായി മാറ്റ്സുഹിസ എന്ന ആഡംബര സുഷി റെസ്റ്റോറൻ്റ് ആണ് തിരഞ്ഞെടുത്തത് എന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ ലക്ഷ്വറി റെസ്റ്റോറൻ്റ് ഡിസംബർ 26 മുതൽ 27 വരെ ബുക്ക് ചെയ്തിട്ടുണ്ട്. 180 ഓളം അതിഥികൾ വിവാഹത്തിന് എത്തുമെന്നാണ് സൂചന. ബിൽ ഗേറ്റ്‌സ്, ലിയോനാർഡോ ഡികാപ്രിയോ, ജോർദാനിലെ റാനിയ രാജ്ഞി തുടങ്ങിയ പ്രമുഖർ വിവാത്തിനായി എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്.
പത്രപ്രവർത്തകയും അവതാരകയുമായ ലോറൻ സാഞ്ചസുമായി കൊളറാഡോയിലെ ആസ്പനില്‍ ജെഫ് ബെസോസ് സമയം ചെലവഴിക്കാറുണ്ടായിരുന്നെന്നും ഇത് ഇരുവരുടെയും പ്രിയപ്പെട്ട സ്ഥലമാണെന്നും അതിനാലാണ് ഇവിടെ വിവാഹ വേദിയായി തെരഞ്ഞെടുത്തതും എന്നാണ് റിപ്പോർട്ട്.

ബ്ലൂംബെർഗിന്റെ സമ്പന്ന സൂചിക പ്രകാരം, 60 കാരനായ ജെഫ് ബെസോസ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ്‌. 244 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 54 കാരിയായ ലോറൻ സാഞ്ചസ് ദി വ്യൂ, കെടിടിവി, ഫോക്സ് 11 എന്നിവയുൾപ്പെടെ നിരവധി വാർത്താ ചാനലുകളുടെ റിപ്പോർട്ടറും വാർത്താ അവതാരകയുമായിരുന്നു.

നേരത്തെ, ദീർഘകാലത്തെ ദാമ്പ്യാത്യത്തിന് ശേഷം മുൻ ഭാര്യയായ മക്കെൻസി സ്കോട്ടുമായി ബെസോസ് വിവാഹമോചനം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *