Your Image Description Your Image Description

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി വെ​ളി ഗ്രൗ​ണ്ടി​ൽ സ്ഥാ​പി​ച്ച പാപ്പാഞ്ഞി​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി പോ​ലീ​സ്. ഒ​രേ​സ​മ​യം ര​ണ്ട് സ്ഥ​ല​ത്ത് പാപ്പാ​ഞ്ഞി​യെ ക​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സു​ര​ക്ഷാ​പ്ര​ശ്നം ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ് പോ​ലീ​സ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

കൊച്ചിക്കാരുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്.

ഒ​രേ​സ​മ​യം ര​ണ്ടു പ​രി​പാ​ടി​ക​ൾ ന​ട​ന്നാ​ൽ ര​ണ്ടി​നും മ​തി​യാ​യ സു​ര​ക്ഷ ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും സ​മാ​ന​മാ​യ പ്ര​ശ്നം ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.ഉ​ട​ൻ​ത​ന്നെ പാപ്പാ​ഞ്ഞി​യെ നീ​ക്കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *