Your Image Description Your Image Description

ആരാധ പ്രീതിയും വൻ കളക്ഷനും നേടി വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2: ദ റൂൾ. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് എല്ലാ ഭാഷകളിൽ നിന്നും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ തന്നെ സിനിമയുടെ ഒ.ടി.ടി റിലീസിനെക്കുറിച്ച് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ ജനുവരി ഒമ്പത് മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ ഇപ്പോൾ പുഷ്പ 2 ന്റെ നിർമാതാക്കൾ തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘പുഷ്പ 2: ദ റൂളിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ അവധിക്കാലം പുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കൂ. 56 ദിവസം വരെ ചിത്രം ഒരു ഒ.ടി.ടിയിലും ഉണ്ടാകില്ല.’- മൈത്രി മൂവിമേക്കേഴ്സ് എക്സിൽ കുറിച്ചു.

ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം 15 ദിവസം കൊണ്ട് 1500 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. തെലുങ്കിനെ അപേക്ഷിച്ച് ഹിന്ദിയിലാണ് ചിത്രം മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. 990.7 കോടിയാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ. തെലുങ്കിൽ 295.6 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴിൽ 52.4, കന്നഡ7.13 , മലയാളത്തിൽ 7.13 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *