Your Image Description Your Image Description

പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്, വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തെന്ന് പരാതി. കോ​ട്ടാ​യ് സ്വ​ദേ​ശി മ​ൻ​സൂ​റി​ന്‍റെ വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ളാ​ണ് അ​ക്ര​മി​സം​ഘം അടിച്ച് ത​ക​ർ​ത്ത​ത്.

കാ​ർ, ബൈ​ക്ക്, ടി​പ്പ​ർ ലോ​റി, ട്രാ​വ​ല​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പ​ടെ എ​ട്ട് വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​ത്. ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം ഉണ്ടായത് . വീട്ടുടമയായ മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിൽ ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് ആരോപണം.

വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ക്കാ​നാ​ണ് അ​ക്ര​മി​സം​ഘം ആ​ദ്യം ശ്ര​മി​ച്ച​തെ​ന്നും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​ത് ചെ​റു​ത്ത​തോ​ടെ വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു​.

Leave a Reply

Your email address will not be published. Required fields are marked *