Your Image Description Your Image Description

കേക്കും വൈനും ഒപ്പം സാന്താക്ലോസും ആഹാ അന്തസ്… ഇതൊന്നും ഇല്ലാതെ ഒരു ക്രിസ്തുമസ് ആഘോഷം മലയാളിക്ക് ചിന്തിക്കുക തന്നെ വയ്യ. ഇത്തവണ കൂട്ടുകാരും കുടുംബക്കാരുമായി ഒത്തു കൂടുമ്പോൾ സ്പെഷ്യലായിട്ട് വീട്ടിലുണ്ടാക്കിയ മുന്തിരി വൈൻ തന്നെ കൊടുത്താലോ. അതൊരു ഒന്നൊന്നര അനുഭവം തന്നെയായിരിക്കും. വളരെ കുറഞ്ഞ സമയത്തിൽ ഉഗ്രൻ ടെസ്റ്റിൽ നല്ലൊരു മുന്തിരി വൈൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകകൾ

കറുത്ത മുന്തിരി – 3 കിലോ ഗ്രാം, പഞ്ചസാര ര – 2 കിലോ ഗ്രാം, യീസ്‌റ്റ് – 2 ടീ ‌സ്പൂൺ,ചെറു ചൂട് വെള്ളം – 4 ടേബിൾ സ്‌പൂൺ

തയാറാക്കുന്ന വിധം

മുന്തിരി തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകി നന്നായി വെള്ളം തുടച്ചെടുക്കുക. വെള്ളം ഒട്ടും ഇല്ലാതെ ഉപയോഗിക്കണം.
. ഒരു പാത്രത്തിൽ ഈസ്‌റ്റും പഞ്ചസാരയും ചെറുചൂട് വെള്ളം ഒഴിച്ച് ഇളക്കി വയ്ക്കുക. ഈർപ്പരഹിതമായ ഭരണിയിൽ വേണം മുന്തിരി നിറക്കാൻ. അതിന് ശേഷം പഞ്ചസാര ചേർത്ത് മുന്തിരി നന്നായി ഒരു കടകോൽ കൊണ്ട് ഉടയ്ക്കുക. അതിലേക്ക് പൊങ്ങി വന്ന യീസ്‌റ്റ് ചേർത്ത് വീണ്ടും ഇളക്കി ഭരണിയുടെ അടപ്പ് കൊണ്ട് അടച്ച് വയ്ക്കുക. അതിന് മുകളിൽ ഒരു തുണി വെച്ച് നന്നായി കെട്ടുക. അതിന് മുകളിൽ പ്ലാസ്‌റ്റിക് കവർ വെച്ച് കെട്ടുക.

ശേഷം മണ്ണിൽ ഒരു കുഴി എടുത്ത് ഭരണി അതിനുള്ളിലേക്ക് ഇറക്കിയ ശേഷം മണ്ണ് കൊണ്ട് മുഴുവനായും മൂടുക. 21 ദിവസമെങ്കിലും ഈ ഭരണി മണ്ണിൽ സൂക്ഷിച്ചാൽ കൂടുതൽ രുചി കിട്ടും. പക്ഷേ സമയമില്ലാത്തതിനാൽ ഇപ്പോൾ ഇട്ടിട്ട് ക്രിസ്മസിന് തന്നെ എടുക്കാവുന്നതുമാണ്. പുറത്തെടുത്ത ശേഷം നന്നായി ഒന്ന് ഇളക്കി അരിച്ചെടുത്താൽ അടിപൊളി ഹോം മെയ്ഡ് വൈൻ റെഡി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *