Your Image Description Your Image Description

ഭോപ്പാൽ: മധ്യപ്രദേശിലെ മെൻഡോറിയിൽ കാട്ടിൽ ഒരു കാർ ഉപേക്ഷിക്കപ്പെട്ട നിലയിലെന്ന് വിവരം ലഭിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ കാറിൽ നിന്ന് 52 ​​കിലോയോളം സ്വർണവും 10 കോടി രൂപയും കണ്ടെത്തി. സ്വർണത്തിന്റെ മൂല്യം 42 കോടിയോളം വരുമെന്ന് വിദഗ്ദര്‍.ഭോപ്പാൽ പോലീസും ആദായനികുതി വകുപ്പും ചേർന്നാണ് അന്വേഷണം നടത്തിയത്. അതേ സമയം ആരാണ് പണവും കാറും പ്രദേശത്ത് ഉപേക്ഷിച്ചതെന്ന് പോലീസിലെയും ആദായനികുതി വകുപ്പിലെയും ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

റാത്തിബാദ് പ്രദേശത്തെ മെൻഡോറിയിലെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട കാർ ഉണ്ടെന്ന് വിവരം ലഭിച്ച് ചെന്ന് അന്വേഷിച്ചപ്പോള്‍ കാറിനുള്ളിൽ ഏകദേശം 7 ബാഗുകൾ ഉണ്ടെന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ബാഗുകൾ പരിശോധിച്ചപ്പോൾ 52 കിലോ സ്വർണവും പണക്കെട്ടുകളും കണ്ടെത്തി. കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗ്വാളിയോർ സ്വദേശിയും ഇപ്പോൾ ഭോപ്പാലിൽ താമസിക്കുന്നതുമായ ചേതൻ സിംഗ് എന്നയാളുടെ പേരിലാണ്. അതേ സമയം ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഭോപ്പാൽ സോൺ-1 ഡിസിപി പ്രിയങ്ക ശുക്ല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *