Your Image Description Your Image Description

മാറനല്ലൂർ :ഓട്ടോയിൽനിന്ന് സുഹൃത്തിനെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്‌തു. പുന്നാവൂർ പുളിയറത്തലയ്ക്കൽ വടക്കേക്കര പുത്തൻവീട്ടിൽ സനൽ(32) ആണ് അറസ്റ്റിലായത്

വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെ മാറനല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളായ സനലും ചന്ദ്രൻപിള്ളയും ഒന്നിച്ചിരുന്ന് മദ്യപിച്ചതിനുശേഷം ഓട്ടോയിൽ കയറി മാറനല്ലൂർ ഭാഗത്തേക്കു വന്നു. ഇതിനിടെ ഓട്ടോ അമിതവേഗതയിലാണെന്നും വേഗത കുറയ്ക്കണമെന്നും ചന്ദ്രൻപിള്ള ആവശ്യപ്പെട്ടു.

ഇതിൽ ക്ഷുഭിതനായ സനൽ വാഹനം വേഗതകുറച്ചശേഷം ചന്ദ്രൻപിള്ളയെ ഓട്ടോയിൽനിന്ന് പിടിച്ചുതള്ളുകയായിരുന്നു. വീഴ്ചയിൽ ചന്ദ്രൻപിള്ളയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *