Your Image Description Your Image Description

തൃശ്ശൂർ: കാടിനുള്ളിൽ ദമ്പതികൾക്ക് വെട്ടേറ്റു. അതിരപ്പിള്ളിയിൽ ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ലീലയ്ക്കുമാണ് വെട്ടേറ്റത്. സത്യൻ പിന്നീട് മരണത്തിന് കീഴടങ്ങി. ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്‌താംപൂർവ്വം നഗറിൽ ചന്ദ്രമണിയാണ് സത്യനെ വെട്ടിയത്.ചന്ദ്രമണിയുടെ ഭാര്യക്കും പരിക്കുണ്ട്.

ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ് സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിലേക്ക് പോയതാണ് ഇവർ എന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *