Your Image Description Your Image Description

ഹക്കീം ഷാജഹാനെ നായകനാക്കി സജിൽ മമ്പാട് സംവിധാനം ചെയ്ത ചിത്രം ‘കടകൻ’ ഒടിടിയിലേക്ക്. ബോധി, എസ്. കെ. മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥയാണ് പറയുന്നത്. ഈ വർഷം ആദ്യം തിയേറ്ററിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രദർശനത്തിനെത്തുകയാണ്.

മലബാർ മേഖലയിലെ മണൽ കടത്തുമായി ബന്ധപ്പെട്ടുള്ള യഥാർഥ സംഭവ വികാസങ്ങളെ കോർത്തിണക്കി ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് കടകൻ. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രം, ഖലീലാണ് നിർമ്മിച്ചത്.

ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം

Leave a Reply

Your email address will not be published. Required fields are marked *