Your Image Description Your Image Description

ബെംഗളൂരു: പുതിയ സീസണിലെ വനിതാ പ്രീമിയര്‍ ലീഗ് മിനി താരലേലം ഇന്ന് ബെംഗളൂരുവില്‍ നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് ലേലം തുടങ്ങുക. ലേലത്തിന് മുമ്പ് തന്നെ നിലവിലെ ടീമുകള്‍ തങ്ങളുടെ പ്രമുഖ താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കുറി പോര് കനക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകള്‍. 2024 ല്‍ സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് കിരീടത്തില്‍ മുത്തമിട്ടത്.

ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
സ്മൃതി മന്ദാന (ക്യാപ്റ്റന്‍), സബ്ബിനേനി മേഘന, റിച്ച ഘോഷ്, എല്‍സിസ് പെറി, ജോര്‍ജിയ വെയര്‍ഹാം, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, സോഫി ഡിവൈന്‍, രേണുക സിംഗ്, സോഫി മൊളിനെക്സ്, ഏക്താ ബിഷ്ട്, കേറ്റ് ക്രോസ്, കനിക അഹുജത്, ഡാവി വ്യാറ്റ്(കൈമാറ്റം).

മുംബൈ ഇന്ത്യന്‍സ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, അമേലിയ കെര്‍, ക്ലോ ട്രിയോണ്‍, ഹെയ്ലി മാത്യൂസ്, ജിന്റിമണി കാലിത, നതാലി സ്‌കൈവര്‍, പൂജ വസ്ട്രക്കര്‍, സൈക ഇസ്ഹാക്ക്, യാസ്തിക ഭാട്ടിയ, ഷബ്‌നിം ഇസ്മായില്‍, അമന്‍ദീപ് കൗര്‍, സജന സജീവന്‍, കീര്‍ത്തന.

ഡല്‍ഹി ക്യാപിറ്റല്‍സ്

മെഗ് ലാനിംഗ് (ക്യാപ്റ്റന്‍), ആലീസ് കാപ്‌സെ, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ജെസ് ജോനാസെന്‍, മരിസാനെ ക്യാപ്പ്, മിന്നു മണി, രാധാ യാദവ്, ഷഫാലി വര്‍മ, ശിഖ പാണ്ഡെ, സ്നേഹ ദീപ്തി, തനിയാ ഭാട്ടിയ, ടിറ്റാസ് സാധു, അന്നാബെല്‍ സതര്‍ലാന്‍ഡ്.

യുപി വാരിയേഴ്‌സ്

ഹാരിസ്, കിരണ്‍ നവ്ഗിരെ, രാജേശ്വരി ഗെയയ്ക്വാദ്, ശ്വേത ഷെരാവത്, സോഫി എക്ലെസ്റ്റോണ്‍, തഹ്ലിയ മഗ്രാത്ത്, വൃന്ദ ദിനേശ്, സൈമ താക്കൂര്‍, പൂനം ഖേംനാര്‍, ഗൗഹര്‍ സുല്‍ത്താന, ചമരി അത്തപത്തു, ഉമാ ചേത്രി.

ഗുജറാത്ത് ടൈറ്റന്‍സ്

ആഷ്ലീ ഗാഡ്നര്‍, ബേത്ത് മൂണി, ദയാലന്‍ ഹേമലത, ഹര്‍ലീന്‍ ഡിയോള്‍, ലോറ വോള്‍വാര്‍ഡ്, ഷബ്നം ഷക്കില്‍, തനൂജ കന്‍വര്‍, പോബെ ലിച്ച്ഫീല്‍ഡ്, മേഘ്ന സിംഗ്, കഷ്വീ ഗൗതം, പ്രിയ മിശ്ര, മന്നത്ത് കശ്യപ്, ഭാരതി ഫുല്‍മാലി, സയാലി സത്ഗരെ

Leave a Reply

Your email address will not be published. Required fields are marked *