Your Image Description Your Image Description

കൊച്ചി: വാളയാർ പീഡനക്കേസിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ബലാത്സംഗ പ്രേരണക്കുറ്റം ചുമത്തി സിബിഐ. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. പീഡന വിവരം മാതാപിതാക്കൾ മറച്ചു വെച്ച് എന്നതാണ് കുറ്റം. പോക്‌സോ, ഐപിസി വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പ്രദേശ വാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി കുറ്റപത്രം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *