Your Image Description Your Image Description

തിരുവനന്തപുരം: ജനുവരി 10, 11 തീയതികളിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരുപറ്റം  മനുഷ്യസ്നേഹികൾ  “മഞ്ഞുതുള്ളി ” ചിത്രപ്രദർശന മേളയിലൂടെ ഒത്തുചേരുന്നു – കലയും സാന്ത്വനവും ഇണചേരുന്ന മഹാസംഗമം.

ദീർഘകാലമായി മാറാരോഗങ്ങളുമായി ജീവിക്കുന്നവർ, നട്ടെല്ലിന് ക്ഷതമേറ്റു വീൽചെയറുകളിൽ ഒതുങ്ങിയവർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ആവശ്യമായ ഒട്ടനവധി സേവനങ്ങൾ അർപ്പണബോധത്തോടെ ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, സാമൂഹിക പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ജീവനക്കാർ എന്നിവർ  അടങ്ങിയ ഒരു കൂട്ടായ്മ ആണ് പാലിയം ഇന്ത്യ. കൂടെയൊരു ചെറുതാങ്ങാകാൻ 7 പേർ ചേർന്ന്  2014-ൽ  “മഞ്ഞു തുളളി ” എന്നൊരു ചിത്രകലാഗ്രൂപ്പ് രൂപീകരിച്ചു. കൂടെയുള്ളവരുടെ കാലൊന്നിടറുമ്പോൾ ഒന്ന്  താങ്ങാനൊരു ബാധ്യതയുണ്ടെന്ന തോന്നൽ ആണ് അതിന് പിന്നിൽ.

രോഗത്തിനുള്ള ചികിത്സയല്ല, അവർക്കുള്ള ശാരീരിക, മാനസിക, സാമൂഹിക, ആത്മീയ   ബുദ്ധിമുട്ടുകളാണ് പാലിയം ഇന്ത്യ പരിഹരിയ്ക്കുന്നത്. പ്രസ്തുത പരിപാടിയിൽ നിന്നുമുള്ള വരുമാനം അസാധാരണമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ പരിചരണത്തിനായി  പാലിയം ഇന്ത്യക്ക് കൈമാറും.

 “കലയും കാരുണ്യവും സാന്ത്വനവും ഒത്തിണങ്ങുന്ന  മഞ്ഞുത്തുള്ളി പ്രദർശനത്തിൽ ഞങ്ങളോടൊപ്പം ചേരൂ.”

സ്ഥലം   : ശാസ്തമംഗലം ഹരിശ്രീ വിദ്യാലയ കെട്ടിടം

തീയതി : 2025 ജനുവരി 10 & 11

സമയം : രാവിലെ 10 am – 5 pm

കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക:

ദീപ ശ്രീകുമാർ, മാധ്യമങ്ങളുടെ ചുമതല, പാലിയം ഇന്ത്യ ട്രസ്റ്റ്,
ഐഷ മെമ്മോറിയൽ ഹോസ്പിറ്റൽ ബിൽഡിംഗ്
പരുത്തിക്കുഴി, തിരുവനന്തപുരം 695009

വെബ്സൈറ്റ്: http://palliumindia.org/

മൊബ് നമ്പർ: 8800820322

ഇമെയിൽ ഐഡി: deepa@palliumindia.org

 

Leave a Reply

Your email address will not be published. Required fields are marked *