Your Image Description Your Image Description

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ മികച്ച പുരോഗതിയെന്ന് ഡോക്ടർമാർ. ഉമാ തോമസ് നടന്നു തുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. അപകടത്തെ കുറിച്ച് ഓർമ്മയില്ല. അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ ഓർമ്മയില്ലെന്നാണ് മറുപടി പറഞ്ഞത്. ഒരാഴ്ചക്ക് ശേഷം സന്ദർശകരെ അനുവദിച്ചു തുടങ്ങുമെന്നും മെഡിക്കൽ സംഘം പറഞ്ഞു.

ഇന്നലെ ഉമാ തോമസ് സ്റ്റാഫ് അംഗങ്ങളുമായി കോണ്‍ഫറന്‍സ് കോളില്‍ സംസാരിച്ചിരുന്നു. ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ മറ്റ് നിയമസഭാ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു. മണ്ഡലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നൽകിയതും പ്രതീക്ഷ ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *