Your Image Description Your Image Description

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രം പങ്കുവെച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. വിവാദങ്ങൾക്കിടെയാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ തനിക്ക്‌ മാത്രം ചുമതല നൽകാതിരുന്നത്‌ ഒതുക്കിവെന്ന് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

ഈ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച്‌ മുതിർന്ന നേതാക്കളായ കെ മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും ചെന്നിത്തലയും രംഗത്തെത്തിയതും കണ്ടതാണ്.ഇപ്പോഴിതാ ഈ വിഷയം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതിനിടയാണ് പാർട്ടിയിൽ ചാണ്ടി ഉമ്മൻ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഉപതിരഞ്ഞെടുപ്പിൽ താനൊഴികെ മറ്റെല്ലാ എംഎൽഎമാർക്കും ചുമതല നൽകിയെന്ന ചാണ്ടി ഉമ്മൻ ആരോപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *