Your Image Description Your Image Description

സൂറിച്ച്: സൗദി അറേബ്യ 2034 ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുമെന്ന് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം. 2030-ലെ ലോകകപ്പ് മത്സരങ്ങൾക്ക് സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുമെന്നും ആഗോള ഫുട്ബോൾ സംഘടന വ്യക്തമാക്കി. വെർച്വലായി നടന്ന ഫിഫ കോൺഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

2022-ൽ ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗൾഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയും ഇൻഡോനീഷ്യയും താല്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതിൽ നിന്ന് പിൻമാറുകയായിരുന്നു.

2027-ലെ വനിതാ ലോകകപ്പിന് ബ്രസീൽ ആതിഥ്യംവഹിക്കും.
2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങൾക്ക് സൗത്ത് അമേരിക്കൻ രാജ്യങ്ങളായ യുറഗ്വായ്, അർജന്റീന, പാരഗ്വായ് എന്നിവ ആതിഥ്യം വഹിക്കും. യുറഗ്വായിൽ നടന്ന ആദ്യലോകകപ്പിന്റെ നൂറാം വാർഷികാഘോഷം പ്രമാണിച്ചാണ് മൂന്നുമത്സരങ്ങൾ സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്ക് അനുവദിച്ചത്. 2026 ലെ ലോകകപ്പ് കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *