Your Image Description Your Image Description

കരുനാഗപ്പള്ളി : ക​ട​യു​ട​മ​യെ മർ​ദ്ദി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച പ്ര​തി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ക​ണ്ണ​ങ്ക​ര കി​ഴ​ക്ക് സ​നീർ (41) ആ​ണ് ച​വ​റ പോലീസ് അറസ്റ്റ് ചെയ്തത്‌.

മ​ന​യിൽ സ്​കൂ​ളി​ന് സ​മീ​പം തേ​വ​ല​ക്ക​ര സ്വ​ദേ​ശി ശി​വാ​ന​ന്ദൻ (70) ന​ട​ത്തി വ​രു​ന്ന ക​ഞ്ഞി​ക്ക​ട​യി​ലെ​ത്തി​യ പ്ര​തി ജ​ഗ്ഗിൽ വ​ച്ചി​രു​ന്ന വെ​ള്ളം ഗ്ലാ​സ് ഉ​പ​യോ​ഗി​ക്കാ​തെ വാ​യമു​ട്ടി​ച്ച് കു​ടി​ക്കു​ക​യും അ​ത് ശി​വാ​ന​ന്ദൻ എ​തിർ​ക്കു​ക​യും ചെയ്‌തിരുന്നു.

ഈ വി​രോ​ധ​ത്തെ തു​ടർ​ന്ന് പ്ര​കോ​പി​ത​നാ​യ പ്ര​തി ശി​വാ​ന​ന്ദ​നെ ചീ​ത്ത വി​ളി​ച്ചു​കൊ​ണ്ട് ത​ള്ളി താ​ഴെ​യി​ടു​ക​യും വി​റ​ക് ക​ഷ​ണം​കൊ​ണ്ട് മർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാൻ ശ്ര​മി​ച്ച ശി​വാ​ന​ന്ദ​ന്റെ ഭാ​ര്യ​യെ​യും ഇ​യാൾ ആക്രമിച്ചു.

ച​വ​റ പൊലീ​സ് സ്റ്റേ​ഷ​നിൽ നൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ കേ​സ് ര​ജി​സ്റ്റർ ചെ​യ്യ്​ത ശേ​ഷം പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ച​വ​റ പൊലീ​സ് സ്റ്റേ​ഷ​നിൽ ര​ജി​സ്റ്റർ ചെ​യ്യ്​തി​ട്ടു​ള്ള നി​ര​വ​ധി ക്രി​മി​നൽ കേ​സു​ക​ളിൽ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ സ​നീർ.

Leave a Reply

Your email address will not be published. Required fields are marked *