Your Image Description Your Image Description

ഭക്ഷണം പാകം ചെയ്യാൻ ചില എണ്ണകൾ പതിവായി ഉപയോ​ഗിക്കുന്നതിലൂടെ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. സീഡ് ഓയിലുകളുടെ ഉപയോ​ഗം കാൻസർ സാധ്യത വർധിക്കുമെന്നാണ് കണ്ടെത്തൽ. ട്യൂമറുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെ ഇത് ഇല്ലാതാക്കുമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ‘ഗട്ട്’ എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

സൺഫ്ലവർ, ഗ്രേപ്പ് സീഡ്, കനോല, കോൺ ഓയിൽ തുടങ്ങിയ സീഡ് ഓയിലുകൾ സ്ഥിരമായി ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളെന്നാണ് പഠനറിപ്പോർട്ടിലെ മുന്നറിയിപ്പ്. ദിവസവും ഈ എണ്ണകൾ ഉപയോഗിച്ച് പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നവർക്ക് കാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിന് പുറമേ മറ്റ് എന്തൊക്കെ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകും എന്ന് കണ്ടെത്താനുള്ള ​ഗവേഷണങ്ങളും നടന്നു വരികയാണ്.

മലാശയ അർബുദം ബാധിച്ച 80 പേരിൽ നടത്തിയ പരിശോധനയിൽ, സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന ബയോ ആക്ടീവ് ലിപ്പിഡുകളുടെ അളവ് വർധിച്ചതായി കണ്ടു. 30 മുതൽ 85 വയസ്സുവരെ പ്രായമുള്ള 81 പേരുടെ ട്യൂമർ സാമ്പിളുകൾ പരിശോധിച്ചപ്പോൾ കാൻസർ കോശങ്ങളിൽ ലിപ്പിഡുകളുടെ ശക്തമായ സാന്നിധ്യം കണ്ടു. ‘സീഡ് ഓയിലുകളുടെ ഉപയോഗമാണ് ഇതിനു കാരണം.

സീഡ് ഓയിലുകൾ ശരീരത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കുമെന്നും ആരോഗ്യത്തിന് ദോഷകരമാണെന്നും മുൻപും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സീഡ് ഓയിലുകളുടെ വിഘടന സമയത്ത് ഉണ്ടാകുന്ന ബയോആക്ടീവ് ലിപ്പിഡുകൾ മലാശയ അർബുദ സാധ്യത വർധിപ്പിക്കുക മാത്രമല്ല, ട്യൂമറുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. ഒമേഗ 6 ഉം പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ സീഡ് ഓയിലുകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കും കാരണമാകുമോ എന്ന് അറിയാൻ ഉള്ള പഠനത്തിലാണ് ഗവേഷകർ.

സീഡ് ഓയിലുകളുടെ അമിതോപയോഗം ഗുരുതരമായ ഇൻഫ്ലമേഷന് കാരണമാകും. ഇത് കാൻസറിന്റെ വളർച്ചയ്ക്കും വ്യാപനത്തിനും ഇടയാക്കുമെന്നും പഠനം പറയുന്നു. 1900 ന്റെ ആദ്യം മെഴുകുതിരി നിർമാതാവായ വില്യം പ്രോക്ടർ, സോപ്പുൽപാദനത്തിൽ മൃഗക്കൊഴുപ്പുകൾക്ക് പകരം ഉപയോഗിക്കാനാണ് സീഡ് ഓയിൽ വികസിപ്പിച്ചത്. എന്നാൽ, ഭക്ഷ്യവ്യവസായത്തിൽ ഈ അടുത്ത കാലത്ത് സീഡ് ഓയിലുകൾക്ക് വലിയ പ്രചാരം ലഭിച്ചു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾ ഇത് ഭക്ഷണം പാകം ചെയ്യാൻ വ്യാപകമായി ഈ എണ്ണകൾ ഉപയോ​ഗിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *