Your Image Description Your Image Description

റിയാദ്: തൃശ്ശൂർ മുള്ളൂർക്കര സ്വദേശി അബ്ദുല്ലസാക്കിനും ചാവക്കാട് സ്വദേശി സുബൈറിനും അംഗത്വം നൽകിക്കൊണ്ട് സൗദി അറേബ്യയിലെ തൃശൂർ ജില്ലക്കാരുടെ കലാസാംസ്കാരിക ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ 2025 മെമ്പർഷിപ്പ് ക്യാമ്പയിൻ ഔപചാരികമായ തുടക്കമായി.വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം തൃശൂർ ജില്ല സൗഹൃദ വേദി പ്രസിഡൻറ് കൃഷ്ണകുമാർ നിർവഹിച്ചു.സംഘടനാ തലത്തിൽ കേരളത്തിൽ ആദ്യമായി ഒരു എൻ ആർ ഐ കോർപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയത് തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയാണ് ഇപ്പോൾ തൃശ്ശൂരിലും തൃശ്ശൂർ ജില്ലയിലെ തളിക്കുളത്തുമായി 2 സൊസൈറ്റികൾ റിയാദിലും ജിദ്ദയിലും ദമാമിലും അൽ ഖർജിലുമായി ഏകദേശം 800 അംഗങ്ങൾ ഉള്ള സംഘടനയുടെ സ്ഥാപക നേതാവ് അന്തരിച്ച പത്മശ്രീ സി കെ മേനോൻ ആയിരുന്നു.കഴിഞ്ഞ 14 വർഷമായി സൗദിയിലും ഖത്തറിലും പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ജീവകാരുണ്യ കലാസാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ് അദ്ദേഹത്തിൻറെ മകൻ ജെ കെ മേനോൻ ആണ് ഇപ്പോൾ സംഘടനയുടെ മുഖ്യരക്ഷാധികാരി തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ അഭിമാനമായി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു വളരെ മിതമായ നിരക്കിൽ വായ്പകൾ വാഹനവായ്പകൾ എന്നിവ സൊസൈറ്റി നൽകി വരുന്നുണ്ട് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്ക് സൗഹൃദവേദി 1000 രൂപ പെൻഷനും അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് രണ്ടേകാൽ ലക്ഷം രൂപയും മക്കളുടെ വിവാഹത്തിന് ധനസഹായം നൽകി വരുന്നുണ്ട് കൂടാതെ അംഗങ്ങളുടെ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകൾക്ക് സഹായവും സംഘടന നൽകിവരുന്നു. അംഗത്വ ക്യാമ്പയിന് പ്രസിഡൻറ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു സുരേഷ് ശങ്കർ സ്വാഗതവും ഗിരിജൻ നായർ നന്ദിയും പറഞ്ഞു ട്രഷറർ ഷാഹിദ് അറക്കൽ വൈസ് പ്രസിഡൻറ് നമസ്തേ സന്തോഷ് ശരത് ജോഷി സുരേഷ് തിരുവില്ലാമല ജയകുമാർ സൂരജ് കുമാർ അരുണൻ മുത്താട്ടു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയിൽ അംഗമായി ചേരുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 അംഗത്വം എടുക്കാൻ താല്പര്യമുള്ളവർ തൃശ്ശൂരിൽ നിവാസികൾ കൃഷ്ണകുമാർ 0502980032, സൂരജ് കുമാർ 0531219362, ഷാഹിദ് അറക്കൽ 0568499307 എന്നിവരെ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *