Your Image Description Your Image Description

റിയാദ്: വെള്ളിയാഴ്ച റിയാദിലെ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. അത്തപ്പൂക്കളവും ചെണ്ടമേളം ആഘോഷത്തിന് മാറ്റുകൂട്ടി. മലയാളമണ്ണിന്റെ തനിമയിൽ മങ്കമാർ തിരുവാതിര ചുവടുകളോട് മഹാബലി തമ്പുരാനെ അറപ്പ് വിളി ഓടുകൂടി വരവേറ്റു നൂറുകണക്കിന് വരുന്ന ടാക്കിസ് പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗങ്ങൾ പ്രവർത്തിക്കുന്നവരും കുടുംബങ്ങളും ആവേശത്തോടുകൂടി ഓണാഘോഷം കെങ്കേമമാക്കി. നൂറുകണക്കിന് വരുന്ന കലാകാരന്മാരുടെ മേളക്കുഴിയിൽ ആവേശത്തോടെ നിറഞ്ഞാടി. 600 ഓളം വരുന്ന അതിഥികൾക്ക് ഓണസദ്യ വിളമ്പി റിയാദ് ടാക്കീസ് നേതൃത്വം മികവുറ്റ രീതിയിൽ ഓണസദ്യയ്ക്ക് എത്തിയ അതിഥികളെ സ്വീകരിച്ചു നൗഷാദ് ആലുവ ഷൈജു പച്ച അലി ആലുവ മുജീബ് കായംകുളം ഡോമിനിക് സലാം പെരുമ്പാവൂർ എന്നിവരുടെ സംഘടന ആയിരുന്നു. മറ്റുള്ള റിയാദ് ടാക്കീസിന്റെ പ്രവർത്തകർ ആദ്യാവസാനം വരെയും വമ്പിച്ച കോർഡിനേഷനിൽ ഓണാഘോഷം മികവുറ്റതാക്കി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *