Your Image Description Your Image Description

തിരുവനന്തപുരം : ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യങ്ങൾ ഇന്നും ഒരു സ്വപ്നം മാത്രം.ജോലിയുടെ ആവശ്യത്തിനായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടിവരികയോ താമസിക്കാനൊരിടം ഇല്ലാത്തവരായ സ്ത്രീകൾ പലപ്പോഴും സുരക്ഷയുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥ അനുഭവിക്കുന്നു.

മെട്രോപൊളിറ്റൻ മുതൽ അർദ്ധ നഗരങ്ങൾ വരെ സ്ത്രീകൾക്ക് താമസിക്കാൻ ലേഡീസ് ഹോസ്റ്റലുകൾ മാത്രമാണ് ഒരു ആശ്രയം. പക്ഷേ ഇന്നും പേയിങ് ഗസ്റ്റ്,ഹോസ്റ്റൽ എന്ന പേരിൽ നടത്തുന്ന സ്വകര്യ സ്ഥാപനങ്ങളിൽ സ്ത്രീകൾ നേരിടുന്നത് വലിയ ചൂഷണങ്ങളാണ്.

നിലവിൽ ജോലിചെയ്യുന്ന സ്ത്രീകൾ അധികവും സ്വകാര്യ ഹോസ്റ്റലുകളെയാണ് ആശ്രയിക്കുന്നത്. ഈ സ്വകാര്യ ഹോസ്റ്റലുകൾ പലതും അമിത തുകയാണ് ഈടാക്കുന്നത്. മറ്റ് മാർഗങ്ങൾ ഇല്ലാതെ സ്ത്രീകൾ ഇതുപോലെയുള്ള ഇടങ്ങളിൽ താമസം തുടരുന്നു. പക്ഷേ പണത്തിന് വേണ്ടി മാത്രം തുറന്നിരിക്കുന്ന ഒട്ടനവധി ലേഡീസ് വർക്കിംഗ് ഹോസ്റ്റലുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടനവധി ഉണ്ട്. ഇത്തരത്തിലുള്ള പല സ്വകാര്യ ഹോസ്റ്റലുകളും ഒരു അംഗീകാരം ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.

6500 മുതൽ വലിയ തുകകൾ വാങ്ങുന്ന നിരവധി സർക്കാർ അംഗീകാരം ഇല്ലാത്ത വർക്കിംഗ് വുമൺ ഹോസ്റ്റലുകൾ ഇന്ന് ഉണ്ട്. ഈടാക്കുന്ന രൂപയ്ക്ക് സൗകര്യങ്ങൾ ഇല്ലാത്ത മുറികൾ,ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരം, സുരക്ഷിതമല്ലാത്ത ചുറ്റുപാടുമാണ് ഇക്കൂട്ടർ നൽകുന്നത്. ഇങ്ങനെ വാങ്ങുന്ന പണത്തിന് രേഖയും ഇവർ നൽകുകയില്ല.

തിരുവനന്തപുരത്ത് ഇങ്ങനെ ഉള്ള ഒട്ടനവധി ഹോസ്റ്റലുകൾ ഉണ്ട്. നല്ല ഭക്ഷണം ,മികച്ച താമസ സൗകര്യങ്ങൾ നൽകുമെന്ന് വ്യാജ പരസ്യത്തിന്റെ പിൻബലത്തിൽ ഇവർ വനിതകളെ വലയിലാകും. അന്തിയുറങ്ങാൻ ഒരു മുറിയും ഭക്ഷണവും പിന്നെ സുരക്ഷിതത്വവും കിട്ടുമെന്ന വിശ്വാസത്തിൽ ഇവരയുടെ കെണിയിൽ വിദ്യാർത്ഥികളും, ജോലി ചെയ്യുന്ന സ്ത്രീകളും പെട്ടുപോകുകയാണുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *