Your Image Description Your Image Description

ഡൽഹി : ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം. ഒക്ടോബർ 25 ന് ചേരുന്ന ഐഒഎ യോഗത്തിൽ ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം.

ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും യോഗത്തിൽ ചർച്ച ചെയ്യും. എന്നാൽ ഇത്തരത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

രേഖാമൂലം ഏതെങ്കിലും അംഗങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ ഇത് പരിഗണിക്കാൻ സാധിക്കൂ. അത്തരത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അവിശ്വാസ പ്രമേയം പരിഗണിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *