Your Image Description Your Image Description

പെരിന്തൽമണ്ണ: കുഞ്ഞുനാളിൽ മനസ്സിൽ കൊണ്ട് നടന്ന നടനമോഹമാണ് ഇപ്പോൾ സഹത്കരിച്ചിരിക്കുന്നതു എന്നാണ് അവർ പറയുന്നത്. പ്രായം 60 എങ്കിലും കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ പഠനവും പരിശീലനവും കൊണ്ട് ഭരതനാട്യം അവർക്ക് വഴങ്ങി. അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആയിരുന്നു അരങ്ങേറ്റം. നവരാത്രി മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്തത് മലബാർ ദേവസ്വം ബോർഡ് അംഗമെന്ന നിലയിൽ സുധാകുമാരിയാണ് ഉദ്ഘാടനം നടത്തിയ വേദിയിൽ ഭരതനാട്യം അവതരിപ്പിച്ചു.അധ്യാപികയായും നഗരസഭ അ​ധ്യ​ക്ഷ​യാ​യും പ്രവർത്തിച്ചപ്പോൾ മലബാർ ദേവസ്വം ബോർഡ് അംഗമായി തുടരുന്ന സുധാകുമാരി ടീച്ചർ ആഗ്രഹം സഫലമാക്കിയ നിർവൃതിയിലാണ്. 2020 മെയിലാണ് കുന്നപ്പള്ളി സ്കൂളിൽനിന്ന് പ്രഥമ അധ്യാപിക്കായി വിരമിച്ചത് അതിനുമുമ്പ് പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്സൺ ആയിരുന്നവർ മൂന്നു തവണ പെരിന്തൽമണ്ണ നഗരസഭ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ സ്വദേശിയായ അവർ അധ്യാപകരുടെ കൂട്ടായ്മയായ ഷെൽട്ടറിന്റെ പെരിന്തൽമണ്ണ സബ്ജില്ലാ കൺവീനർ ജില്ലാ കമ്മിറ്റി അംഗമായ പ്രവർത്തിക്കുന്നുണ്ട്. ഷിബു മേലാറ്റൂർ ആണ് നൃത്ത അധ്യാപകൻ. പഠനം കഴിഞ്ഞിട്ടില്ലെന്നും തുടരുന്നുണ്ടെന്നും സുധാകുമാരി പറയുഞ്ഞു. കുന്നപ്പള്ളി സ്കൂളിലെ പ്രഥമ അധ്യാപകനായി വിരമിച്ച അജയകുമാറാണ് ഭർത്താവ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം കൊണ്ടാണ് നൃത്ത അരങ്ങേറ്റം നടത്താവുന്ന വിധം പഠിച്ചെടുതതെന്നു അവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *