Your Image Description Your Image Description

തേവലക്കര: വയോധികയുടെ സ്വർണമാല കവർന്ന പ്രതികൾ പിടിയിൽ.ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ വയോധികയുടെ 4 പവന്റെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകളടങ്ങുന്ന നാലംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്.

തമിഴ്നാട് കോവൈ അണ്ണാനഗർ സ്വദേശി കാളിയമ്മാൾ (60), കോവൈ വള്ളുവർ നഗർ സ്വദേശി കല്യാണി (42), തിരുനെൽവേലി സ്വദേശികളായ ശെൽവരാജ് (68), ധർമദുരൈ (27) എന്നിവരാണ് അറസ്റ്റിലായത്.

തെക്കുംഭാഗം സ്വദേശി വിജയകുമാരിയുടെ മാലയാണ് പ്രതികൾ കവർന്നത് . കഴിഞ്ഞ 1ന് ഉച്ചയ്ക്ക് 12നു ബസ് സ്റ്റോപ്പിൽ വിജയകുമാരി കൈകാണിച്ചു നിർത്തിയ ഓട്ടോയിൽ നാട്ടുകാരിയായ സ്ത്രീയും ബസ് ഇറങ്ങിയ തമിഴ് സ്ത്രീകളും കയറി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഇവർ വഴിയിൽ ഇറങ്ങി.

വീട്ടിലെത്തി നോക്കിയപ്പോഴാണ് മാല നഷ്ടമായ വിവരം വിജയകുമാരി അറിയുന്നത്. തുടർന്ന് തെക്കുംഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു. തമിഴ് സംഘം വന്നിറങ്ങിയ ബസിലെ സിസിടിവി കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തിൽ ഇവർ കായംകുളം മുക്കട ജംക്‌ഷനിൽ വാടകയ്ക്ക് താമസമാക്കിയവരാണെന്ന് മനസ്സിലായി. ദിവസവും രാവിലെ 6നു ബസുകളിൽ യാത്ര ചെയ്യുന്ന സംഘം മാല മോഷണം നടത്തി വൈകിട്ടോടെ മടങ്ങി എത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *