Your Image Description Your Image Description

കോഴിക്കോട്‌ : മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘത്തെ നിയോഗിച്ചു . അതിൽ ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിനാണ്‌. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിക്ടറ്റീവ്‌ ഇൻസ്പെക്ടർമാരായ സി എസ് ഷാരോൺ, ആർ രതീഷ് കുമാർ, പി അഭിലാഷ്, സിബി തോമസ് എന്നിവരും കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി യും അന്വേഷണ സംഘത്തിൽ ഉണ്ട് . ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത് .

റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി)യെ 2023 ആഗസ്ത്‌ 21നാണ് കാണാതായത്. തുടർന്ന് ഇയാളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് മാമി ഉള്ളതായി വിവരം ലഭിച്ചിരുന്നു . അതിനു ശേഷം ഇയാളെ സംബന്ധിച്ച് ഒരു വിവരവും കണ്ടെത്താൻഅന്വേഷണസംഘത്തിന് സാധിച്ചില്ല .

തുടർന്ന് കുടുംബം സിബിഐയ്ക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു . പിന്നീട് ഇതു പരിഗണനയിലിരിക്കെയാണ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *