Your Image Description Your Image Description

തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ്, സിറ്റി, ഇന്റർ ഡിസ്ട്രിക്ട് എന്നിങ്ങനെ നാലു തരം പെർമിറ്റുകൾ നൽകുന്നു . ഓരോ പെർമിറ്റിനും വെവ്വേറെ നിറം നൽകും. അടുത്ത ട്രാൻസ്പോ‌ട്ട് അതോറിട്ടി യോഗത്തിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.

സ്റ്റേറ്റ് പെർമിറ്റ് നൽകുന്നതിനെ എതിർത്ത സി.ഐ.ടി.യു സംസ്ഥാന നേതൃത്വം എതിർപ്പിൽ നിന്നു പിൻവാങ്ങി. പെർമിറ്റ് അനുവദിക്കുന്നതിൽ അവർ മന്ത്രി ഗണേശ്‌കുമാറുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടു വച്ച ആശയങ്ങൾ കൂടി പരിഗണിക്കും .

സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി നികുതി വർദ്ധിപ്പിക്കരുതെന്നതായിരുന്നു കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ്‌ മോട്ടോർ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) ആവശ്യപ്പെട്ടത് . സ്റ്റേറ്റ് പെർമിറ്റ് ആവശ്യക്കാർക്ക് മാത്രം നൽകണം.

സ്റ്റേറ്റ് പെർമിറ്റിന് താത്പര്യമില്ലാത്തവർക്ക് സ്വന്തം ജില്ലയോട്‌ ചേർന്നുള്ള ജില്ലയിൽ പൂർണമായി സഞ്ചരിക്കാൻ അനുമതി നൽകണം. നിലവിൽ അയൽ ജില്ലയിൽ 20 കിലോമീറ്റർ മാത്രമേ ഓടാൻ അനുമതിയുള്ളൂ. പെർമിറ്റ് ലഭിച്ച വാഹനങ്ങൾ മറ്റ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരെ കയറ്റുന്നതും പാർക്ക് ചെയ്യുന്നതും തടയണം.

Leave a Reply

Your email address will not be published. Required fields are marked *