Your Image Description Your Image Description

തിരുവനന്തപുരം: നാട്ടിന്‍ പുറത്തെ കള്ള് ഷാപ്പുകളില്‍ ലഭിക്കുന്ന രസികന്‍ വിഭങ്ങള്‍ അണിനിരത്തി തിരുവനന്തപുരം ഒ ബൈ താമരയില്‍ ഷാപ്പ് കറികള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വൈകീട്ട് 7.30 മുതല്‍ ഒ കഫെയിലാണ് ഫെസ്റ്റ് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ ഷാപ്പുകളില്‍ നിന്നും ലഭിക്കുന്ന നല്ല എരിവും പുളിയുമുള്ള തനത് വിഭവങ്ങള്‍ സെപ്തംബര്‍ 19 മുതല്‍ 22 വരെ നടക്കുന്ന ഷാപ്പ് കറികള്‍ ഫെസ്റ്റില്‍ ആസ്വദിക്കാം.

മീന്‍ പൊള്ളിച്ചത്, താറാവ് മപ്പാസ്, നെയ് മീന്‍ തലക്കറി, ഞണ്ട് കറി, കക്ക ഫ്രൈ, ലിവര്‍ ഫ്രൈ, പോര്‍ക്ക് റോസ്റ്റ് തുടങ്ങിയ വിഭവങ്ങള്‍ ഫെസ്റ്റിലുണ്ടാകും. ചൂടോടെ തയ്യാറാക്കുന്ന കള്ളപ്പം, കപ്പ കുഴച്ചത്, ഇടിയപ്പം, പൊറോട്ട, പുട്ട് തുടങ്ങിയവ ഇവയ്‌ക്കൊപ്പം ചേര്‍ത്ത് രുചിക്കാം.

മുതിര്‍ന്നവര്‍ക്ക് 1999++ രൂപയും 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 1100++ രൂപയുമാണ് ഷാപ്പ് കറികള്‍ ഫെസ്റ്റിന്റെ ബുക്കിംഗ് നിരക്ക്. മുന്‍കൂര്‍ ബുക്കിംഗിനായി +91 47 1666 0888 , +91 47 1710 0111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *