Your Image Description Your Image Description

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പുതുമന ശ്രീജിത് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ക്ഷേത്രത്തിൽ ഉച്ചപ്പൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. തൃശൂർ വെള്ളറക്കാട് തോന്നില്ലൂർ സ്വദേശിയാണ് ശ്രീജിത് നമ്പൂതിരി. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിനുശേഷം 30ന് രാത്രി ചുമതലയേൽക്കും.

പെരുവനം, ശുകപുരം നമ്പൂതിരി ഗ്രാമങ്ങളിൽ നിന്നുള്ള 55 പേർ അപേക്ഷിച്ചിരുന്നു. തന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവരിൽ നിന്ന് യോഗ്യരായവരുടെ പേരുകൾ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *