Your Image Description Your Image Description

സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിയും ബന്ധുവായ മൂന്ന് വയസുകാരനും മരിച്ചു . മലപ്പുറം മമ്പാടാണ് സംഭവം. ശ്രീലക്ഷ്മി (37), ധ്യാൻദേവ് എന്നിവരാണ് മരിച്ചത്. ശ്രീലക്ഷ്മിയുടെ ഭർത്താവിന്റെ അനുജന്റെ മകനാണ് ധ്യാൻദേവ്.

പരിക്കേറ്റ ശ്രീലക്ഷ്മിയുടെ രണ്ട് മക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെ മമ്പാടിന് സമീപം കാരച്ചാൽ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശ്രീലക്ഷ്മിയുടെ ഭർത്താവ് ഷിനോജ്, ശ്രീലക്ഷ്മി, മൂന്ന് കുട്ടികൾ എന്നിവരാണ് സ്കൂട്ടറിൽ സഞ്ചരിച്ചത്.

ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്‌കൂട്ടർ റോഡിലെ കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പിൽ തട്ടി റബർ തോട്ടത്തിലേയ്ക്ക് മറിഞ്ഞു . .അപകടസമയത്ത് പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. പതിനഞ്ച് മിനിട്ടോളം കഴിഞ് അതുവഴിയെത്തിവരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

പോകുന്നവഴിക്കുതന്നെ ധ്യാൻദേവ് മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയതിന് ശേഷമാണ് ശ്രീലക്ഷ്മി മരിച്ചത്. ഷിനോജിനെയും മക്കളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് .

Leave a Reply

Your email address will not be published. Required fields are marked *