Your Image Description Your Image Description
Your Image Alt Text

അൽ വക്ര പാർക്ക് അടുത്ത വർഷം രണ്ടാം പാദത്തിൽ തുറക്കും. പൊതുമരാമത്ത് അതോറിറ്റിക്കാണ് പാർക്കിന്റെ നിർമാണ ചുമതല. 47,000 ചതുരശ്ര അടിയിലാണ് പുതിയ പാർക്കിന്റെ നിർമാണം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യായാമത്തിനും കായിക പരിശീലനങ്ങൾക്കുമുള്ള സൗകര്യങ്ങളോടെയാണ് പുതിയ പാർക്ക്. സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച വിനോദ, ഉല്ലാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് കൂടുതൽ പാർക്കുകൾ നിർമിക്കുന്നതെന്ന് അൽ വക്ര നഗരസഭയിലെ പാർക്ക് വിഭാഗം മേധാവി ഹസൻ അബ്ദുൽറഹ്‌മാൻ അൽ ബുനെയ്ൻ വ്യക്തമാക്കി.

1980 ൽ നിർമിച്ച പഴയ പാർക്കിന്റെ സ്ഥാനത്താണ് പുതിയത് ഉയരുന്നത്. പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റി ആധുനിക കെട്ടിടങ്ങളും കളിസ്ഥലങ്ങളുമാണ് നിർമിക്കുന്നത്. നടക്കാനും സൈക്കിൾ സവാരിക്കുമുള്ള പാതകൾ, ഇരിപ്പിടങ്ങൾ, മരങ്ങൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും പുതിയ പാർക്കിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *