Your Image Description Your Image Description
Your Image Alt Text

പുതുവർഷപ്പുലരിയെ  വരവേൽക്കാൻ യുഎഇ ഒരുങ്ങി. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വെടിക്കെട്ടിലൂടെ 2024നെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പട്രോളിങും ശക്തമാക്കി. പുതുവർഷത്തെ ആദ്യ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ അബുദാബിയും റാസൽഖൈമയും രംഗത്തുണ്ട്.

അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള വെടിക്കെട്ട് രാത്രി 12ന് അരങ്ങേറുക. യുഎഇ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത കരിമരുന്ന് പ്രയോഗത്തിനാണ് സ്വദേശികളും വിദേശികളും സാക്ഷ്യം വഹിക്കുക.  നാലര കിലോമീറ്റർ നീളത്തിൽ 8 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടുമായി റാസൽഖൈമയും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *