Your Image Description Your Image Description

തിരുവനന്തപുരം : കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു .ഒന്നേകാൽ വർഷം കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത് . നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷിനെയാണ് കഞ്ചാവ് ചെടി വളർത്തിയ കേസിൽ ശിക്ഷിച്ചത് . തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാറാണ് ശിക്ഷ വിധിച്ചത് .

ബിനീഷ് തന്റെ സഹോദരിയുടെ വസ്തുവിലാണ് 13 കഞ്ചാവ് ചെടികൾ വളർത്തിയത്. എക്‌സൈസിന് പെട്രോളിങിനിടയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബിനീഷിനെ പിടിക്കാൻ സാധിച്ചത് .

ബിനീഷിനെതിരെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രാജാ സിംഗ് കുറ്റപത്രം സമര്‍പ്പിച്ചു . പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി. റെക്‌സ് ഹാജരായത് .

 

 

Leave a Reply

Your email address will not be published. Required fields are marked *