Your Image Description Your Image Description

തിരുവനന്തപുരം:ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിലും പൂരം വിവാദത്തിലും സമ്മർദ്ദത്തിലായ എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിക്കും. ഇന്ന് വൈകിട്ടോടെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റുന്ന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടായിരിക്കും നടപടി. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് എഡിജിപി നേരത്തെ നൽകിയ റിപ്പോർട്ട് ഡിജിപി തള്ളിയിരുന്നു.സ്വകാര്യ കൂടിക്കാഴ്ച തൃപ്തികരമല്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി.ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആർഎസ്എസ് നേതാവിന്റെ വാഹനത്തിൽ പോയതടക്കമുള്ള കാര്യങ്ങളിൽ ഇന്ന് വ്യക്തത വരും.എഡിജിപിയുടെ വീഴ്ച കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *