Your Image Description Your Image Description

ന്യൂഡൽഹി : ജെഎന്‍യു സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെയാണ് സെക്യൂരിറ്റി ജീവനക്കാർ കയ്യേറ്റം നടത്തിയത് . ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ സുജിത്ത്, 24 റിപ്പോര്‍ട്ടര്‍ ആര്‍ അച്യുതൻ‍, 24 കാമറാമാന്‍ മോഹന്‍ കുമാര്‍ എന്നിവര്‍ക്ക് നേരെയാണ് മര്‍ദനമേറ്റത്. അതേസമയം മലയാള മനോരമ ലേഖിക ശരണ്യ ഭുവനചന്ദ്രന് നേരെ സെക്യൂരിറ്റി ജീവനക്കാർ അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തു . അതിൽ അക്രമണത്തിൽ പരിക്കേറ്റ ആര്‍ അച്യുതൻ‍ ആശുപത്രിയിൽ ചികിത്സയിലാണ് .

സർവകലാശാലയിലെ പ്രധാന ഗേറ്റിൽ വച്ച് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം ഉണ്ടായത് . ഇതിനിടയിൽ അതിക്രമത്തിന്റെ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ക്യാമറകള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ഇത് സുരക്ഷാവിഭാഗം പിടിച്ചുവച്ച ക്യാമറകള്‍ വിദ്യാര്‍ഥികളും പൊലീസും ഇടപെട്ടതോടെയാണ് വിട്ടുനല്‍കാൻ തയ്യാറായത് .

 

Leave a Reply

Your email address will not be published. Required fields are marked *