Your Image Description Your Image Description

തിരുവനന്തപുരം : യാത്രാക്കാരുടെ അമിതമായ തിരക്ക് മൂലം കൊച്ചുവേളി – മംഗളൂരു സ്പെഷൽ ‌ട്രെയിൻ നീട്ടി. ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെയാണ് നീട്ടിയത് . വ്യാഴം, ശനി ദിവസങ്ങളിൽ 06041 മംഗളൂരു ജംഗ്‌ഷൻ–കൊച്ചുവേളി സ്പെഷൽ ‌ രാത്രി 7.30ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8ന് കൊച്ചുവേളിയിലെത്തും. ശേഷം തിരിച്ച് വെള്ളി, ഞായർ ദിവസങ്ങളിലായി ട്രെയിൻ (06042) വൈകിട്ട് 6.40നു കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു, പിറ്റേന്ന് രാവിലെ 7ന് മംഗളൂരുവിലെത്തി ചേരും .സ്റ്റോപ്പുകൾ ഇവാ : കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *