Your Image Description Your Image Description

ന്യൂഡല്‍ഹി: കൊച്ചിയില്‍ പ്രശസ്ത നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്കു മാറ്റി. പ്രതിയ്ക്ക് കോടതി ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. എന്നാൽ ജാമ്യാപേക്ഷയില്‍ എതിർപ്പ് പ്രകടിപ്പിച്ച് ക്രൈം ബ്രാഞ്ച് സത്യവാങ്മൂലം സമർപ്പിച്ചു .

അതേസമയം കോടതി ജാമ്യാപേക്ഷ നൽകിയതിൽ 25000 രൂപ പിഴ വിധിച്ചിരുന്നു. എന്നാൽ പ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു . ഇയാൾക്ക് വേണ്ടി തുടര്‍ച്ചയായി കോടതിയെ സമീപിക്കുന്നതിനായി ആരോ ഉണ്ടെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു

പൾസു സുനിക്ക് ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. ശേഷം ഹൈക്കോടതി ഈ വാദവും അംഗീകരിച്ചതിനെത്തുടര്‍ന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. 2017ഫെബ്രുവരിയിലാണ് നടിയെ ആക്രമിച്ച കേസിൽ ഇയാൾ ഫെബ്രുവരി 23 മുതൽ റിമാന്‍ഡിൽ കഴിയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *