Your Image Description Your Image Description

ധാക്ക: ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരേ കൊലക്കുറ്റ൦ . ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെ മരണപ്പെട്ട തയ്യല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് ഷാക്കിബുള്‍പ്പെടെയുള്ള 147-ഓളം പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത് . ഷാക്കിബ് കേസിലെ 28-ാം പ്രതിയാണ് . അതേസമയം ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടന്‍ ഫെര്‍ദസ് അഹമ്മദും പ്രതിപ്പട്ടികയിലുള്ളവരാണ് .

ഓഗസ്റ്റ് 7 നാണ് തയ്യല്‍ തൊഴിലാളിയായ മുഹമ്മദ് റുബല്‍ കൊല്ലപ്പെട്ടത് . സംഭവത്തില്‍ കൊലപ്പെട്ട ആളുടെ പിതാവ് റഫീഖുള്‍ ഇസ്ലാം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ധാക്ക ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം നെഞ്ചിനും വയറിനും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് റുബല്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം . ധാക്കയിലെ ഒരു റാലിക്കിടെയാണ് സംഭവം അരങ്ങേറിയത് . എന്നാല്‍ പ്രക്ഷോഭം നടക്കുന്ന സമയത്ത് ഷാക്കിബ് രാജ്യത്തുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം .അതേസമയം താരം ഗ്ലോബല്‍ ടി20 കളിയുമായി ബന്ധപ്പെട്ട് കാനഡയിലായിരുന്നു.

അതേസമയം ഇടക്കാലസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ അഴിച്ചുപണികള്‍ നടക്കുകയാണ്. പിന്നാലെ മുന്‍ ക്രിക്കറ്റ് താരം ഫാറുഖ് അഹമ്മദ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബുധനാഴ്ച ചുമതലയേറ്റു. ഷെയ്ഖ് ഹസീന രാജിവെച്ചതിന് ശേഷം അടുത്ത അനുയായിയായിരുന്ന നസ്മുള്‍ ഹസ്സനന്റെ സ്ഥാനത്ത് ഫാറുഖ് അഹമ്മദ് പ്രസിഡന്റായി ചുമതലയേൽക്കുകയായിരുന്നു . ഹസീനയുടെ ഭരണത്തില്‍ കായികമന്ത്രിയായിയാണ് നസ്മുള്‍

Leave a Reply

Your email address will not be published. Required fields are marked *