Your Image Description Your Image Description

ചെന്നൈ : ടി ജെ ജ്ഞാനവേൽ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രം വേട്ടയ്യൻ ഒക്ടോബർ 10 – ന് പ്രദർശനം ആരംഭിക്കുന്നു . ശ്രീ ഗോകുലം മൂവീസാണ് ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം കേരളത്തിൽ റിലീസിനെത്തിക്കുന്നത്‌.

ചിത്രത്തിൽ ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവർ അണിനിരത്തുന്നു .

സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യന്റെ ഛായാഗ്രഹണം- എസ് ആർ കതിർ, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്‌ .

 

Leave a Reply

Your email address will not be published. Required fields are marked *